ജീവനി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കോളേജുകളിലേക്ക് സൈക്കോളജിസ്റ്റ് നിയമനം നടത്തുന്നു. പത്തിരിപ്പാല ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, തോലന്നൂര്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ്, ശ്രീകൃഷ്ണപുരം വി.ടി.ബി കോളേജ് എന്നിവിടങ്ങളിലാണ് ഒഴിവുള്ളത്. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്പര്യമുള്ളവര് മെയ് 26ന് രാവിലെ 10ന് പത്തിരിപ്പാല ഗവ കോളേജില്‍ നടക്കുന്ന അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2873999.
ചിറ്റൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ ‘ജീവനി’ പദ്ധതിയുടെ ഭാഗമായി കരാറടിസ്ഥാനത്തില്‍ സൈക്കോളജിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത- സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം, ക്ലിനിക്കല്‍/ കൗണ്‍സിലിങില്‍ പ്രവര്‍ത്തിപരിചയം. ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 25 ന് രാവിലെ 10.30 ന് കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 8078042347.
പാലക്കാട് ചെമ്പൈ സ്മാരക സര്‍ക്കാര്‍ സംഗീത കോളേജ് 2026-27 അധ്യയന വര്‍ഷത്തില്‍ സൈക്കോളജിസ്റ്റ് നിയമനത്തിലേക്ക് മെയ് 25 ന് രാവിലെ പത്തിന് കൂടിക്കാഴ്ച നടത്തുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദ ( എം എ / എം എസ് സി ഇന്‍ സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി/ കൗണ്‍സിലിങ് സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി/ ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സിലിങ് സൈക്കോളജി)മാണ് അടിസ്ഥാന യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ / കൗണ്‍സിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവയാണ് അഭിലഷണീയ യോഗ്യത. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം കൂടിക്കാഴ്ചയ്ക്കായി എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0491 2527437.
പട്ടാമ്പി ശ്രീ നീലകണ്ഠ സര്‍ക്കാര്‍ സംസ്കൃത കോളേജില്‍ അധ്യയന വര്‍ഷം ജീവനി മെന്റല്‍ വെല്‍ബീയിങ് പ്രോഗ്രാം പദ്ധതിയുടെ ഭാഗമായി ജീവനി കോളേജ് സൈക്കോളജിസ്റ്റിനെ(ഓണ്‍ കോണ്‍ട്രാക്ട്) നിയമിക്കുന്നു. റെഗുലര്‍ പഠനത്തിലൂടെ സൈക്കോളജിയില്‍ നേടിയ ബിരുദാനന്തര ബിരുദ ( എം എ / എം എസ് സി ഇന്‍ സൈക്കോളജി/ അപ്ലൈഡ് സൈക്കോളജി/ കൗണ്‍സിലിങ് സൈക്കോളജി/ ക്ലിനിക്കല്‍ സൈക്കോളജി/ ക്ലിനിക്കല്‍ ആന്‍ഡ് കൗണ്‍സിലിങ് സൈക്കോളജി)മാണ് അടിസ്ഥാന യോഗ്യത. ജീവനിയിലെ പ്രവൃത്തി പരിചയം, ക്ലിനിക്കല്‍ / കൗണ്‍സിലിങ് മേഖലയിലെ പ്രവൃത്തി പരിചയം, അധിക വിദ്യാഭ്യാസ യോഗ്യത, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള കൗണ്‍സിലിങ് ഡിപ്ലോമ എന്നിവയാണ് അഭിലഷണീയ യോഗ്യത. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം മെയ് 26 ന് രാവിലെ പത്തിന് കൂടിക്കാഴ്ചയ്ക്ക് എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466 2212223.
