Thursday, 19 November 2026
Our sister websites
WhatsApp

career

വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

Job details

Last date 31 March 2027
District
State Wide

Confirm dates and eligibility with the recruiting office before you apply.

പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് 30,000 രൂപ വീതം ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു.

2026-27 അധ്യയനവർഷം തിരഞ്ഞെടുക്കപ്പെട്ട കോഴ്സുകളിൽ ഒന്നാം വർഷം പഠിക്കുന്ന, ഇ-ഗ്രാന്റ്സ് പോർട്ടൽ മുഖേന സ്‌കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർഥികൾക്കാണ് ആനുകൂല്യം. കുടുംബ വാർഷിക വരുമാനം അഞ്ചു ലക്ഷം രൂപയിൽ താഴെയായിരിക്കണം.

മറ്റ് സർക്കാർ ഏജൻസികളിൽനിന്ന് ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം ലഭിച്ചവരാകരുത്.

അർഹരായ വിദ്യാർഥികൾ സ്ഥാപനമേധാവി മുഖേന ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. മാർച്ച് 31 വരെ ഇ-ഗ്രാന്റ്സ് പോർട്ടൽ വഴി അപേക്ഷിക്കാം. വിവരങ്ങൾക്ക്: 0471- 2737100, www.scdd.kerala.gov.in.

വിദ്യാർഥികൾക്ക് ലാപ്ടോപ്പ് വാങ്ങുന്നതിന് ധനസഹായം

Last date
31 Mar
Apply now

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page