ഐ.എച്ച്.ആര്.ഡിയുടെ തിരുവനന്തപുരം മുട്ടട റീജിയണല്‍ സെന്ററില്‍ 2026 ജനുവരി അഞ്ചിന് ആരംഭിക്കുന്ന പിജി ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ലൈബ്രറി സയന്‍സ് എന്നീ കോഴ്സുകളിലേക്ക് ഫുള്‍ ടൈം, പാര്‍ട്ട് ടൈം, ഓണ്‍ലൈന്‍, ഓഫ്ലൈന്, ഈവനിങ്ങ് ബാച്ച് തുടങ്ങി വിവിധ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിച്ചു.
ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എല്‍.സി എന്നിവയാണ് യഥാക്രമം യോഗ്യതകള്‍. എസ്.സി, എസ്ടി, ഒ.ഇ.സി വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രകാരം ഫീസ് ഇളവ് ലഭിക്കും.
പ്രവേശനത്തിനായി ഐ.എച്ച്.ആര്.ഡിയുടെ റീജിയണല്‍ സെന്ററില്‍ നേരിട്ടോ 0471 2550612, 9400519491, 8547005087 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി ഡിസംബര്‍ 31.
ജോബ്സ്ഇന്കേരളം.കോമിന്റെ വാട്സ്ആപ്പ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
