കൊച്ചി: അസിം പ്രേംജി സര്‍വകലാശാലയില്‍ അധ്യാപകര്‍ക്കും എഡ്യൂക്കേറ്റേഴ്സിനുമായുള്ള പിജി ഡിപ്ലോമ പ്രോഗ്രാമിന്റെ അഡ്മിഷന് ആരംഭിച്ചു.
പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ഏര്‍ളി ചൈല്‍ഡ്ഹുഡ് എഡ്യൂക്കേഷന്‍, പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എഡ്യൂക്കേഷണല്‍ അസെസ്സ്മെന്റ്സ്, പോസ്റ്റുഗ്രാജ്യുവേറ്റ് ഇന്‍ ടീച്ചിങ് ചില്‍ഡ്രല്‍ വിത്ത് ലേണിങ് ഡിസ്എബിലിറ്റീസ് എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം. ഒരു വര്‍ഷത്തെ പാര്‍ട്ട്-ടൈം കോഴ്സുകള്‍ ഹൈബ്രിഡ് രീതിയിലുള്ളതാണ്.
സ്കൂള്‍ അധ്യാപകര്‍, ടീച്ചര്‍-എഡ്യൂക്കേറ്റേഴ്്സ്, സ്പെഷ്യല്‍ എഡ്യുക്കേറ്റേഴ്സ്, സ്കൂള്‍ ഭാരവാഹികള്‍, സ്കൂള്‍ സംവിധാനവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍, എന്‍ജിഒകള്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 12. ഫെബ്രുവരിയില്‍ അഭിമുഖങ്ങള്‍ നടത്തുകയും മാര്‍ച്ച് 1-ന് ക്ലാസുകള്‍ ആരംഭിക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക:
https://azimpremjiuniversity.edu.in/pg-diplomas-and-certificates/education
അഡ്മിഷന് ബന്ധപ്പെടാനുള്ള മൊബൈല്‍ നമ്പര്‍: 8971889988, ഇമെയില്‍:admissions@apu.edu.in .
