മലമ്പുഴ ആശ്രമം സ്കൂളിലേക്ക് വിവിധ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ യോഗ്യത- നിശ്ചിത ട്രേഡില്‍ ലഭിച്ച ടെക്ക്നിക്കല്‍ ഹയര്‍ സെക്കന്‍ഡറി ലിവിങ് സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ എസ്.എസ്. എല്‍.സിയും, നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/ കേരള എന്‍ജിനീയറിങ് പരീക്ഷ/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സ് എന്നിവയില്‍ നിശ്ചിത ട്രേഡിലുള്ള വിജയം, പ്രവൃത്തിപരിചയം അഭിലഷണീയം.
ലൈബ്രേറിയന്‍ യോഗ്യത- ലൈബ്രറി സയന്‍സില്‍ ബിരുദം/ ബിരുദാനന്തര ബിരുദം, കംപ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവൃത്തിപരിചയം അഭിലഷണീയം.
സ്ഥാപനത്തില്‍ താമസിച്ചു ജോലി ചെയ്യാന്‍ താത്പ്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍ പരിചയം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 5ന് രാവിലെ 11 ന് മലമ്പുഴ ആശ്രമം സ്കൂളില്‍ എത്തണം. ഫോണ്‍: 0491 2815894.
