പാലക്കാട് ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റ്ിങ് ടെക്നോളജി ആന്‍ഡ് ഗവ. പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അതിഥി അധ്യാപക നിയമനം നടത്തുന്നു. പ്രിന്റിങ് ടെക്നോളജി വിഭാഗത്തില്‍ ട്രേഡ്സ്മാന്, ട്രേഡ് ഇന്‍സ്ട്രക്ടര്‍ തസ്തികകളിലാണ് നിയമനം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ, ഫോട്ടോ എന്നിവ സഹിതം ജൂണ്‍ പത്തിന് രാവിലെ പത്തിന് കോളേജില്‍ എത്തിച്ചേരണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04662220450.
മലപ്പുറം പെരിന്തല്‍മണ്ണ ഗവ.ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ ജി.എഫ്.സി വിഷയത്തില്‍ ദിവസവേതന അടിസ്ഥാനത്തില്‍ അധ്യാപകനെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 10ന് വി.എച്ച്.എസ്.ഇ.ഓഫീസില്‍ നടക്കും. യോഗ്യത- പിജി ഇന്‍ കൊമേഴ്സ്/ ബിസിനസ് ഇക്കണോമിക്സ്, ബി.എഡ്, സെറ്റ്. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി അഭിമുഖത്തിനെത്തണം. ഫോണ്‍- 04933226802.
വയനാട് ജി.വി.എച്ച്.എസ്.എസ് വാകേരിയില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ മെഡിക്കല്‍ ലാബ് ടെക്നിഷ്യന്‍ ഒഴിവിലേക്ക് ജൂണ്‍ എട്ടിന് ഉച്ചക്ക് രണ്ടിന് സ്കൂള്‍ ഓഫീസില്‍ അഭിമുഖം നടത്തുന്നു. ഫോണ്‍- 9847108601, 04936 229296
മീനങ്ങാടി ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്സ്, ജോഗ്രഫി വിഷയങ്ങളില്‍ താത്കാലിക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ എട്ടിന് രാവിലെ 11ന് സ്കൂള്‍ ഓഫീസില്‍ അഭിമുഖത്തിനെത്തണം. ഫോണ്‍- 04936 298150
അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്കൂളിന്റെ കീഴില്‍ ദേവികുളത്ത് പ്രവര്‍ത്തിക്കുന്ന ഗവ.ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (ടൈലറിംഗ്) തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ഇന്റര്‍വ്യൂ നടത്തുന്നു. മതിയായ യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം ജൂണ്‍ 9 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അടിമാലി സൂപ്രണ്ട് മുന്‍പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:9400006481
മീനങ്ങാടി ഐ.എച്ച്.ആര്.ഡി മോഡല്‍ കോളേജില്‍ കോമേഴ്സ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഷയങ്ങളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കൊമേഴ്സ് വിഷയത്തില്‍ ജൂണ്‍ എട്ടിനും കമ്പ്യൂട്ടര്‍ സയന്‍സ് വിഷയത്തില്‍ ജൂണ്‍ ഒമ്പതിനും രാവിലെ 10.30ന് അഭിമുഖം നടക്കും. ഫോണ്‍- 854700507
തിരുവനന്തപുരം സർക്കാർ നഴ്സിങ് കോളജിൽ ബോണ്ടഡ് ലക്ചറർമാരുടെ ഒഴിവിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തും. എം.എസ്.സി നഴ്സിങ് പാസായ യോഗ്യതയും കെഎൻഎംസി രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ 15 രാവിലെ 10.30ന് കോളജിൽ നേരിട്ട് ഹാജരാകണം.
