Wednesday, 28 October 2026 WhatsApp

Doctor

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകള്‍

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകള്‍, wayanad medical college jobs,

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ വിവിധ വകുപ്പുകളിലായി , ട്യൂട്ടർ/ഡെമോൺസ്‌ട്രേറ്റർ, ജൂനിയർ റസിഡൻറ് തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പ്രതിമാസം 52,000 രൂപ ഏകീകൃത ശമ്പളത്തിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. 

MBBS യോഗ്യതയും, TCMc/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ (Permanent) രജിസ്‌ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (SSLC & UG) മാർക്ക് ലിസ്റ്റ് ഉൾപ്പെടെ പ്രവൃത്തി പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ആധാർ, പാൻ, വയസ് തെളിയിക്കുന്ന അസ്സൽ രേഖകൾ സഹിതം ഡിസംബർ 30 രാവിലെ 10.30 ന് വയനാട് സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

വയനാട് സർക്കാർ മെഡിക്കൽ കോളേജിൽ ഒഴിവുകള്‍

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page