Wednesday, 28 October 2026 WhatsApp

Doctor

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍

തിരുവനന്തപുരം ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് ഹോമിയോപ്പതി വകുപ്പിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിച്ചു.

ഒരൊഴിവാണുള്ളത്. യോഗ്യത: കേരളത്തിലെ ഏതെങ്കിലും യൂണിവേഴ്സിറ്റിയിൽ നിന്നും നേടിയ ഹോമിയോപ്പതി ഡിഗ്രി അഥവാ കേരളത്തിലെ സർവകലാശാലകളോ കേരളാ ഗവൺമെന്റോ തത്തുല്യമായി അംഗീകരിച്ചതോ അഥവാ 1973 ലെ ഹോമിയോപ്പതിക് സെൻട്രൽ കൗൺസിൽ ആക്ടിലെ രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെട്ടിട്ടുള്ള തത്തുല്യമായ മറ്റേതെങ്കിലും ഡിഗ്രി. വിജയകരമായി പൂർത്തിയാക്കിയ ഹൗസ് സർജൻസി / ഇന്റേൺഷിപ്പ്. ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ ‘എ’ ക്ലാസ് രജിസ്ട്രേഷൻ.

അംഗീകൃത ഹോമിയോ ആശുപത്രിയിൽ ഹൗസ് ഫിസിഷ്യനായി ഒരു വർഷത്തെ പ്രവൃത്തി പരിചയം അധിക യോഗ്യതയായി പരിഗണിക്കും. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 55200-115300 ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്നവരും ആയിരിക്കണം.

അപേക്ഷകൾ താഴെ പറയുന്ന വിലാസത്തിൽ ഡിസംബർ 31 നകം ലഭ്യമാക്കണം: പ്രിൻസിപ്പാൾ ആന്റ് കൺട്രോളിംഗ് ഓഫീസർ, ഗവൺമെന്റ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, ഐരാണിമുട്ടം, തിരുവനന്തപുരം – 695 009, ഇ-മെയിൽ: pcodhme@gmail.com.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷന്‍

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page