പാലക്കാട് ജില്ലാ ആശുപത്രിയിലെ ഡി.എം.എച്ച്.പി പ്രോജക്ടില്‍ സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തും.
ഓരോ ഒഴിവുകള്‍ വീതമാണുള്ളത്. പ്രായപരിധി 62 വയസ്.
സൈക്യാട്രിസ്റ്റ് തസ്തികയിലേക്ക് എം.ബി.ബി.എസ്., സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദം/ ഡിപ്ലോമ, ടി.സി.എം.സി. രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് എം.ബി.ബി.എസ്. ബിരുദവും ടി.സി.എം.സി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും വേണം.
പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 18ന് രാവിലെ 10ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. ഫോണ്‍: 0491 2533327, 2534524.
