Advt: സില്വര്ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
ചാലക്കുടി ട്രൈബൽ ഡെവലപ്മെന്റ് ഓഫീസിനു കീഴിൽ മലക്കപ്പാറ കേന്ദ്രീകരിച്ച് ആംബുലൻസ് സർവീസ് നടത്തുന്നതിന് പ്രവൃത്തിപരിചയമുള്ള ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
ഡ്രൈവിംഗ് ലൈസൻസ് ലഭിച്ചതിനുശേഷം അഞ്ച് വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവരായിരിക്കണം അപേക്ഷകർ. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം. അതിരപ്പിള്ളി ഗ്രാമപഞ്ചായത്തിൽ നിന്നും അപേക്ഷകരില്ലാത്ത പക്ഷം മറ്റുള്ളവരെ പരിഗണിക്കും.
പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് മുൻഗണന. പ്രായപരിധി 25-40. താത്പര്യമുള്ളവർ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ ഡ്രൈവിംഗ് ലൈസൻസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജാതി സർട്ടിഫിക്കറ്റ് (പട്ടികവർഗ വിഭാഗക്കാർക്ക് മാത്രം) എന്നിവയുടെ അസ്സൽ സഹിതം ചാലക്കുടി ട്രൈബൽ ഡവലപ്മെൻ്റ് ഓഫീസിൽ ഫെബ്രുവരി 20 ന് രാവിലെ 10:30 ന് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 0487-2706100.
