പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 23ന് രാവിലെ 10ന് ജോബ് ഡ്രൈവ് നടത്തും.
മൂന്ന് സ്വകാര്യ സ്ഥാപനങ്ങളിലെ അക്കൗണ്ടന്റ്സ്, റിസപ്ഷനിസ്റ്റ് സെക്യൂരിറ്റി സൂപ്പര്‍വൈസര്‍, സെക്യൂരിറ്റി ഗാര്‍ഡ്/ലേഡി, പ്രോഗ്രാമിങ് ഫാക്കല്‍റ്റി, മള്‍ട്ടിമീഡിയ ഫാക്കല്‍റ്റി, അക്കൗണ്ടിങ് ഫാക്കല്‍റ്റി എന്നിവയാണ് ഒഴിവുകള്‍.
പത്ത്, പ്ലസ് ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബികോം/എം കോം വിത്ത് സാപ്, എം.സി.എ/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ഡിസൈനിങ് കോഴ്സ് തുടങ്ങിയ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. താല്പര്യമുള്ളവര് ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്ട്രേഷന് ഫീസ് 300 രൂപയുമായി സിവില്‍ സ്റ്റേഷനിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0491 2505435, 2505204.
