വെണ്ണക്കര ഗവ ഹൈസ്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, എഫ്.ടി.എം തസ്തികകളില്‍ ഒഴിവ്. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്പര്യമുള്ളവര് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 29 ഉച്ചയ്ക്ക് രണ്ടിന് അഭിമുഖത്തിനെത്തണമെന്ന് പ്രധാന അധ്യാപകന് അറിയിച്ചു. ഫോണ്‍: 0491 2515872.
അഭിമുഖം 10 മുതല്‍
പാലക്കാട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍(ഇംഗ്ലീഷ്)(കാറ്റഗറി നമ്പര്‍: 603/2024) തസ്തികയുടെ അഭിമുഖം ജൂണ്‍ 10, 11, 12, 17,18,19 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടത്തുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു.
അതിഥി അധ്യാപക നിയമനം
തൃത്താല ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് എന്നീ വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. യു.ജി.സി യോഗ്യതയുള്ള കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി ജൂണ്‍ നാലിന് രാവിലെ 10.30 ന് ജേണലിസം, 1.30 ന് പൊളിറ്റിക്കല്‍ സയന്‍സ് വിഷയങ്ങള്‍ക്ക് അഭിമുഖത്തിനായി എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0466-2270335
അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയല്‍ ഗവ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ വിവിധ വിഭാഗങ്ങളില്‍ അധ്യാപക ഒഴിവ്. കൊമേഴ്സ് (3), എക്കണോമിക്സ്(1), ഹിന്ദി(1) എന്നീ വിഭാഗങ്ങളിലാണ് നിയമനം. ബിരുദാനന്തര ബിരുദവും NET/PHD ഉം ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. താല്പര്യമുള്ളവര് ജൂണ്‍ രണ്ടിന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പലുടെ ഓഫീസില്‍ അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04924 2541442
വയനാട് വാരാമ്പറ്റ ഗവ ഹൈസ്കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചര്‍ (എച്ച്.എസ്), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (യു.പി), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (യു.പി) തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. എച്ച്.എസ്.ടി ഇംഗ്ലീഷ്, എച്ച്.എസ്.ടി ഹിന്ദി, ഡ്രോയിങ് ടീച്ചര്‍ (എച്ച്.എസ്) തസ്തികകളിലേക്കുള്ള അഭിമുഖം മെയ് 29ന് രാവിലെ 10നും ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ ഹിന്ദി (യു.പി), ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബി (യു.പി) തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11നും നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, പകര്‍പ്പ് എന്നിവ സഹിതം എത്തണം. ഫോണ്‍: 9946460651
വയനാട് വെള്ളാര്‍മല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗം വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ എഫ്.ടി.സി.പി, നോണ്‍- വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ ഇ.ഡി തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, എംപ്ലോയ്മെന്റ് കാര്‍ഡ് എന്നിവ സഹിതം മെയ് 29ന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 04936 236690
ഏകലവ്യ എം.ആര്.എസില്‍ നിയമനം
പൂക്കോട് ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യന്‍ സ്കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ്, ലൈബ്രേറിയന്‍ നിയമനങ്ങള്‍ നടത്തുന്നു. കമ്പ്യൂട്ടര്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, പി.ജി.ഡി.സി.എ അല്ലെങ്കില്‍ തത്തുല്യ യോഗ്യതയാണ് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ആവശ്യം. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യ യോഗ്യതയും ദേശീയ നഴ്സിംഗ് കൗണ്‍സില്‍/ കേരള നഴ്സിംഗ് ആന്‍ഡ് മിഡ് വൈഫ് കൗണ്‍സില്‍ നല്കുന്ന ഓക്സിലറി നേഴ്സ് ആന്‍ഡ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റോ തത്തുല്യ യോഗ്യതയോ ആണ് ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് ആവശ്യം. ലൈബ്രറി സയന്‍സില്‍ ബിരുദമോ തത്തുല്യ യോഗ്യതോയാണ് ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള യോഗ്യത.
പ്രവര്‍ത്തിപരിചയവും, ഇംഗ്ലീഷ്/ഹിന്ദി ഭാഷകളില്‍ ആശയ വിനിമയം നടത്താനുള്ള കഴിവും അഭികാമ്യം. പ്രായപരിധി 18നും 40നുമിടയില്‍. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും, ഒ.ബി.സി വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്കുള്ള അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 10.30നും, ലൈബ്രേറിയന്‍ തസ്തികയിലേക്കുള്ള അഭിമുഖം രാവിലെ 11.30നും ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചക്ക് 12.30നും സ്കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, ജാതി, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലുമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 04936 296095.
