കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകൾ, എം.ആർ.എസുകൾ എന്നിവിടങ്ങൽ വാച്ച്മാൻ, കുക്ക്, ആയ, സ്വീപ്പർ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
വൈത്തിരി താലൂക്ക് പരിധിയിൽ താമസിക്കുന്ന പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കാണ് അവസരം. പ്രായപരിധി 25 മുതൽ 50 വയസ് വരെ.
കുക്ക്, ആയ തസ്തികകളിലേക്ക് ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്കും കുക്ക് തസ്തികയിലേക്ക് സർക്കാർ അംഗീകൃത ഫുഡ് ക്രാഫ്റ്റ്, കെ.ജി.ടി.ഇ ഫുഡ് പ്രൊഡക്ഷൻ യോഗ്യതയുള്ളവർക്കും മുൻഗണന ലഭിക്കും.
താത്പര്യമുള്ളവർ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി മെയ് 29ന് രാവിലെ 10 മുതൽ കൽപ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ: 04936 202232.
