Saturday, 21 November 2026
Our sister websites
WhatsApp

IT Jobs

അസാപില്‍ വിവിധ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു

അസാപില്‍ വിവിധ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു

അസാപ് കേരളയുടെ പാണ്ടിക്കാട് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആപ്ലിക്കേഷന്‍ ഡെവലപ്പര്‍-വെബ് ആന്റ് മൊബൈല്‍ (യോഗ്യത-ഏതെങ്കിലും ബിരുദം, പ്രത്യേകിച്ച് ഇലക്ട്രോണിക്‌സ്/കംപ്യൂട്ടര്‍ സയന്‍സ്/എന്‍ജിനീയറിങ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി/സയന്‍സ്, വെബ് ആന്റ് മൊബൈല്‍ രംഗത്ത് രണ്ട് വര്‍ഷത്തെ പരിചയം.), വെയര്‍ഹൗസ് എക്സിക്യൂട്ടീവ് (യോഗ്യത-പ്ലസ്ടു, വെയര്‍ഹൗസിങ് മേഖലയില്‍ മൂന്ന് വര്‍ഷത്തെ വ്യവസായ പരിചയവും ഒരു വര്‍ഷത്തെ ട്രെയിനിങ് പരിചയവും), ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍( യോഗ്യത- ഇലക്ട്രോണിക്‌സ്/ഏറോനോട്ടിക്കല്‍ എന്‍ജിനീയറിങ് ഡിപ്ലോമ/ബിരുദം. ഡ്രോണ്‍ സര്‍വീസ് ടെക്‌നിഷ്യന്‍ ആയി രണ്ട് വര്‍ഷത്തെ പരിചയവും ഒരു വര്‍ഷം ട്രെയിനിങ് പരിചയവും), എ.ഐ ആന്റ് എംഎല്‍ ജൂനിയര്‍ ടെലികോം ഡാറ്റാ അനലിസ്റ്റ് (യോഗ്യത- സയന്‍സ് /ഇലക്ട്രോണിക്‌സ്/ടെലികോം/ഐ.ടി./അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ആക്ടീവ് നെറ്റ്വര്‍ക്ക്/ഐ.ഒ.ടി ഡൊമെയ്ന്‍ മേഖലയില്‍ രണ്ട് വര്‍ഷത്തെ പരിചയം). ഡെവ്ഒപ്‌സ് എന്‍ജിനീയര്‍ ട്രെയ്നര്‍ (യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ ബിരുദം, മുന്‍ഗണന സയന്‍സ്/കംപ്യൂട്ടര്‍ സയന്‍സ്/ഇലക്ട്രോണിക്സ് ആന്റ് എഞ്ചിനീയറിംഗ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി. എ.ഐ.ബി.ഡി.എയില്‍ രണ്ട് വര്‍ഷത്തെ ഇന്‍ഡസ്ട്രി പരിചയം, ഇന്റേണ്‍ഷിപ്പ്, അപ്രന്റിസ്ഷിപ്പ് എന്നിവ ഉള്‍പ്പെടും.

ഡാറ്റാ അനാലിസിസ്, ഡാറ്റാ സയന്‍സ്, ബിഗ് ഡാറ്റാ, അല്ലെങ്കില്‍ എ.ഐയില്‍ പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം), ജൂനിയര്‍ ഡാറ്റാ അനലിസ്റ്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ട്രെയ്നര്‍ (യോഗ്യത- ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്റ് ഇന്‍ഷുറന്‍സ് അല്ലെങ്കില്‍ റീട്ടെയില്‍ അസറ്റ് മാനേജ്‌മെന്റ് മേഖലയിലുള്ള ബിരുദം.

അഞ്ച് വര്‍ഷത്തെ ഇന്‍ഡസ്ട്രി പരിചയം, കൂടാതെ ഒരു വര്‍ഷത്തെ ട്രെയ്നിങ് പരിചയം) എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ csppandikkad@asapkerala.gov.in ലേക്ക് ബയോഡാറ്റ അയക്കണം. ഫോണ്‍-9495999704.

കേരള പി എസ് സി പരീക്ഷകള്‍ക്കുവേണ്ട കറന്റ് അഫയേഴ്‌സ് എല്ലാ ദിവസവും രാവിലെ 10 മണിക്ക് മുമ്പ് നിങ്ങളുടെ വിരല്‍തുമ്പില്‍ എത്തുന്നു. സന്ദര്‍ശിക്കുക: കറന്റ് അഫയേഴ്‌സ് മലയാളം ഡോട് കോം

അസാപില്‍ വിവിധ ഒഴിവുകള്‍: അപേക്ഷ ക്ഷണിച്ചു

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page