എറണാകുളം ജനറൽ ആശുപത്രിയിൽ കാർഡിയോ വാസ്കുലാർ ടെക്നോളജിസ്റ്റ് (ECHO, TMT, HOLTER) തസ്തികയിൽ താൽക്കാലിക നിയമനത്തിന് നവംബർ 17ന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടക്കും.
ബി.സി.വി.ടി/ഡി.സി.വി.ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമാണ് അടിസ്ഥാന യോഗ്യത. എക്കോ, ടി.എം.ടി, ഹോൾട്ടർ പരിശോധനകൾ നടത്തുന്നതിലും കാത്ത് ലാബ് പ്രവർത്തിപ്പിക്കുന്നതിലും പ്രവൃത്തിപരിചയവും നൈപുണ്യവും ഉണ്ടായിരിക്കണം.
താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം.
ഫോൺ: 0484-2386000
