എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജനറൽ മെഡിസിൻ വിഭാഗത്തിലേക്ക് ഇ സി ജി ടെക്നിഷ്യൻ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത – കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ഡിപ്ലോമ/ കാർഡിയോ വാസ്കുലർ ടെക്നോളജിയിൽ ബാച്ചിലർ/ ഇസിജി ടെക്നീഷ്യൻ തസ്തികയിൽ പരിചയസമ്പത്തുള്ള വിഎച്ച്എസ്ഇ കോഴ്സ്. പ്രായപരിധി 35 വയസ് വരെ.
താല്പര്യമുള്ളവർ യോഗ്യത,വയസ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി മൂന്നിന് രാവിലെ 10.30 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലെ സി.സി.എം ഹാളിൽ കൂടികാഴ്ചക്ക് നേരിട്ട് ഹാജരാകണം.
