Saturday, 24 October 2026 WhatsApp

Assistant Professor

പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം ബാർട്ടൺഹിൽ സർക്കാർ എൻജിനീയറിംഗ് കോളേജിൽ ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ നിലവിലുള്ളതും 2026-27 അധ്യയന വർഷത്തിൽ ഉണ്ടായേക്കാവുന്നതുമായ അസിസ്റ്റന്റ് പ്രൊഫസർമാരുടെ ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് പാനൽ തയ്യാറാക്കുന്നതിനായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

എ.ഐ.സി.ടി.ഇ. മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യതാ പരീക്ഷക്കും അഭിമുഖത്തിനും തയ്യാറായി പേര്, മേൽവിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ പകർപ്പുകളുമായി ജൂൺ 15 രാവിലെ 10 ന് സ്ഥാപനത്തിലെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് വിഭാഗത്തിൽ നേരിട്ട് ഹാജരാകണം.

കൂടുതൽവിവരങ്ങൾക്ക്: http://www.gecbh.ac.in, 0471-2300484.

പാനൽ തയാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

Related jobs

Join WhatsApp

You cannot copy content of this page