ചാത്തന്നൂര്‍ ആണ്‍കുട്ടികളുടെയും പോരുവഴി പെണ്‍കുട്ടികളുടെയും പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് കരാറടിസ്ഥാനത്തില്‍ മേട്രണ്‍ കം റസിഡന്റ് ട്യൂട്ടറെ നിയമിക്കുന്നതിന് ഡിസംബര്‍ 31ന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും.
ബിരുദവും ബി.എഡും യോഗ്യതയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് അവസരം. ഇവരുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലുള്ളവരെ പരിഗണിക്കും. പ്രതിമാസം 12,000 രൂപ ഹോണറേറിയം നിരക്കില്‍ 2026 മാര്‍ച്ച് വരെയാണ് നിയമനം.
ബയോഡേറ്റ, ജാതി, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 0474 2794996.
