Sunday, 22 November 2026
Our sister websites
WhatsApp

Job Drive

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍

Job details

Last date 10 November 2026
Employer
ആരോഗ്യവകുപ്പ്‌
Job type
Temporary / contract
Experience
വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രി
District
Malappuram

How to apply: read the notice below and follow its instructions. No fee is charged by this site.

Confirm dates and eligibility with the recruiting office before you apply.

This notification has closed. The last date has passed. See the open jobs below. Browse open jobs

മലപ്പുറം വളവന്നൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളിലേക്ക് 179 ദിവസത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം നവംബര്‍ 10 ന് രാവിലെ 10 ന് ആശുപത്രി കാര്യാലയത്തില്‍ നടക്കും.

18 നും 40 നുമിടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് ഈ അഭിമുഖത്തില്‍ പങ്കെടുക്കാം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വിലാസം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളും സഹിതം ആശുപത്രിയില്‍ നേരിട്ട് ഹാജരാകണം.

വിവിധ തസ്തികകളുടെ വിശദാംശങ്ങള്‍ താഴെ പറയുന്നവയാണ്. ലാബ് ടെക്‌നീഷ്യന്‍ (1 ഒഴിവ്) തസ്തികയിലേക്ക് ഡി.എം.എല്‍.ടി, ഡി.എ.എം.ഇ അല്ലെങ്കില്‍ ബി.എസ്സി എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. ആയുര്‍വേദ പഞ്ചകര്‍മ്മ തെറാപ്പി കോഴ്‌സ് പാസ്സായവരും പഞ്ചകര്‍മ്മ യൂണിറ്റില്‍ പ്രവര്‍ത്തി പരിചയമുള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്കായി മൂന്ന് പഞ്ചകര്‍മ്മ അസിസ്റ്റന്റ് ഒഴിവുകള്‍ ലഭ്യമാണ്. പ്ലസ് ടു പാസായവരും കംപ്യൂട്ടര്‍ പരിജ്ഞാനമുള്ളവരുമായ പുരുഷന്മാര്‍ക്ക് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ (1 ഒഴിവ്) തസ്തികയിലേക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

എസ്.എസ്.എല്‍.സി പാസ്സായതും പ്രവര്‍ത്തി പരിചയമുള്ളതുമായ പുരുഷന്മാര്‍ക്ക് മര്‍മ്മ അറ്റഡര്‍ (1 ഒഴിവ്) തസ്തികയിലേക്കും ബി.പി.ടി യോഗ്യതയും പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ഫിസിയോ തെറാപ്പിസ്റ്റ് (1 ഒഴിവ്) തസ്തികയിലേക്കും അഭിമുഖത്തില്‍ പങ്കെടുക്കാം.

കൂടാതെ, എസ്.എസ്.എല്‍.സി പാസ്സായതും അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതുമായ പുരുഷന്മാര്‍ക്കായി അറ്റഡര്‍ (1 ഒഴിവ്) തസ്തികയിലേക്കും അവസരമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി 0494-2977034 എന്ന നമ്പറില്‍ പ്രവൃത്തി സമയങ്ങളില്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടാം.

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ ഒഴിവുകള്‍

Explore jobs

Check the official notification for dates, eligibility and how to apply. This site does not charge any fee for job information.

More open jobs like this

Join WhatsApp

You cannot copy content of this page